Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rashmika Mandanna

ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഹൈ-​വോ​ൾ​ട്ടേ​ജ് ആ​ക്ഷ​ൻ ത്രി​ല്ല​ർ 'മൈ​സ' നവംബർ 27ന്

​ശ്മി​ക മ​ന്ദാ​ന കേ​ന്ദ്ര​ക​ഥാ​പാ​ത്രമാകുന്ന ഹൈ-​വോ​ൾ​ട്ടേ​ജ് ആ​ക്ഷ​ൻ ത്രി​ല്ല​ർ 'മൈ​സ'​യു​ടെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ 27-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യറ്റ​റു​ക​ളി​ൽ ചിത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. നി​ർമാ​താ​ക്ക​ളാ​യ അ​ൺ​ഫോ​ർ​മു​ല ഫി​ലിം​സാ​ണ് പു​തി​യ പോ​സ്റ്റ​റി​നൊ​പ്പം ​റിലീസ് വാർത്ത പു​റ​ത്തു​വി​ട്ട​ത്.

ന​വാ​ഗ​ത​നാ​യ ര​വീ​ന്ദ്ര പു​ല്ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഗോ​ണ്ട് ഗോ​ത്ര​വ​ർഗ​ക്കാ​രി​യുടെ വേ​ഷ​ത്തി​ലാ​ണ് ര​ശ്മി​ക എ​ത്തു​ന്ന​ത്. മു​ൻ​പ് ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധം അ​ത്യ​ന്തം മാ​സ് ആ​യ, ചോ​ര​യി​ലും ചെ​ളി​യി​ലും കു​ളി​ച്ച്, തീ​വ്ര​ഭാവത്തിലാണ് താ​രം പോ​സ്റ്റ​റി​ലു​ള്ള​ത്. ഏ​ഷ്യ​ൻ സി​നി​മ​ക​ളി​ൽ ആദ്യമായാണ്, ഒ​രു ന​ടി ഇരുപതു മ​ണി​ക്കൂ​റോ​ളം വെ​ള്ള​ത്തി​ന​ടി​യി​ൽ സാ​ഹ​സി​ക ആ​ക്ഷ​ൻ രംഗങ്ങളിൽ അഭിനയിക്കുന്നത്. ആക്ഷൻ സീനുകൾ ത്രസിപ്പിക്കുന്ന രീതിയിൽ രശ്മിക അഭിനയിച്ചെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

ചിത്രത്തിന്‍റെ ഡാ​ൻ​സ് സീ​ക്വ​ൻ​സി​നി​ട​യി​ലാ​യി​രു​ന്നു ര​ശ്മി​ക​യു​ടെ ഇ​ടു​പ്പി​ന് പ​രി​ക്കേ​റ്റ​തും തു​ട​ർ​ന്ന് കു​റ​ച്ചു​നാ​ൾ വി​ശ്ര​മ​ത്തി​ൽ ക​ഴി​യേ​ണ്ടിവ​ന്ന​തും. രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ, ഈ​ശ്വ​രി റാ​വു എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ജേ​ക്സ് ബി​ജോ​യ് ആ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. 'ബാ​ഹു​ബ​ലി 2', 'ജ​വാ​ൻ' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​റാ​ണ് മൈ​സ​യു​ടെ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ളം, തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ ഒ​രേ​സ​മ​യം ചിത്രം റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി സ്ട്രീ​മിം​ഗ് നെ​റ്റ്ഫ്ളി​ക്സ് ആണു വാങ്ങിയത്. ര​ശ്മി​ക​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും ഇ​തെന്നു സംവിധായകൻ പറഞ്ഞു.

Movies

ലി​പ് ലോ​ക്ക് സീ​ൻ കു​റ​യ്ക്ക​ണം; ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ചി​ത്ര​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി സെ​ൻ​സ​ർ ബോ​ർ​ഡ്

ര​ശ്മി​ക മ​ന്ദാ​ന നാ​യി​ക​യാ​യെ​ത്തു​ന്ന ത​മ എ​ന്ന ചി​ത്ര​ത്തി​ന് മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി സെ​ൻ​സ​ർ ബോ​ർ​ഡ്. ര​ണ്ട​ര​മ​ണി​ക്കൂ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ര്‍​ഘ്യം.

ലി​പ് ലോ​ക് സീ​ന്‍ 30% കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ളി​ലൊ​ന്ന്. ര​ക്തം കു​ടി​ക്കു​മ്പോ​ഴു​ള്ള ശ​ബ്ദം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

ചി​ത്ര​ത്തി​ല്‍ ത​ഡ്ക എ​ന്ന വാ​മ്പ​യ​ര്‍ ക​ഥാ​പാ​ത്ര​മാ​യാ​ണ് ര​ശ്മി​ക​യെ​ത്തു​ന്ന​ത്. ആ​യു​ഷ്മാ​ൻ ഖു​റാ​ന​യാ​ണ് നാ​യ​ക​ൻ. ന​വാ​സു​ദ്ദീ​ന്‍ സി​ദ്ധി​ഖി, പ​രേ​ഷ് റാ​വ​ല്‍, ഫൈ​സ​ല്‍ മാ​ലി​ക് എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു. മ​ലൈ​ക അ​റോ​റ​യും ചി​ത്ര​ത്തി​ലു​ണ്ട്.

ആ​ദി​ത്യ സ​ര്‍​പോ​ദാ​ര്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് യു/ ​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മാ​ഡോ​ക്ക് ഹൊ​റ​ര്‍ കോ​മ​ഡി യൂ​ണി​വേ​ഴ്‌​സി​ലെ അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണ് ത​മ. സ്ത്രീ, ​ഭേ​ദി​യ, മു​ഞ്ജ്യ തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​യൂ​ണി​വേ​ഴ്‌​സി​ല്‍ ഇ​തി​നു​മു​ന്‍​പ് വ​ന്ന ചി​ത്ര​ങ്ങ​ള്‍. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ര്‍ 21-ന് ​ചി​ത്രം തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും.

Latest News

Corehub Up